ayur

മറവൻതുരുത്ത് : സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി മറവൻതുരുത്ത് ആയുർവേദ ഡിസ്‌പെൻസറിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ടി.പ്രതാപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സീമ ബിനു, ബിന്ദു പ്രദീപ് , ഷിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഷ്മ, ഫാർമസിസ്റ്റ് അശ്വതി അശോകൻ എന്നിവർ പ്രസംഗിച്ചു. ഡോ.മനു ആർ മംഗലത്ത്, ഡോ.ദീപ്തി പി.വി, ഡോ.ഹരിത തമ്പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.