nelly

വൈക്കം : വൈക്കം ബീച്ചിൽ സുഗതകുമാരിയുടെ ഓർമ്മ മരമായി നട്ടുവളർത്തിയ നെല്ലിമരം വെട്ടിമുറിച്ച് നീക്കം ചെയ്തതിൽ ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ വായ് മൂടി കെട്ടി പ്രതിഷേധിച്ചു. 2021ൽ സുഗതകുമാരി അനുസ്മരണത്തോടനുബന്ധിച്ചാണ് നെല്ലിമരം നട്ടത്. വൈക്കം നഗരസഭയുടെ നിയന്ത്രണത്തിലുള്ളതാണ് ബീച്ച്. ക്രൂരമായ നടപടിയാണ് ഇതിന്റെ പിന്നിൽ ഉണ്ടായതെന്ന് സമരക്കാർ ആരോപിച്ചു. കവി ഗിരിജൻ ആചാരി സമരപരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സമിതി പ്രസിഡന്റ് ഇടവട്ടം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ജി ഷാജിമോൻ, പി. ജോൺസൺ, വി. അനൂപ്, വർഗ്ഗീസ് പുത്തൻചിറ, സന്തോഷ് ചക്കനാടൻ, പി. വി ഷാജി, ആർ ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.