
പാലാ : ശബരിമല സീസണോടനുബന്ധിച്ച് പാലാ ടൗണിൽ ബസുകളുടെ മത്സരയോട്ടവും മെല്ലെപ്പോക്കും കർശനമായി നിയന്ത്രിക്കുമെന്ന് പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തനും, ഡിവൈ.എസ്.പി കെ. സദനും അറിയിച്ചു.
പാലാ കൊട്ടാരമറ്റം സ്റ്റാന്റിൽ നിന്ന് പുറപ്പെടുന്ന ചില സ്വകാര്യ ബസുകൾ ടൗണിലെത്തുന്നതുവരെ മെല്ലപ്പോക്കാണ് നടത്തുന്നതെന്ന് ആരോപണമുണ്ട്. ഈ ബസുകൾ നിയമാനുസരണമുള്ള സമയമെടുത്ത് തൊടുപുഴ - ഈരാറ്റുപേട്ട -പൊൻകുന്നം ഭാഗത്തേക്ക് പോകണം. സ്റ്റോപ്പുകളിൽ യാത്രക്കാരെ കയറ്റിയിറക്കിയതിന് ശേഷം ഉടൻ പോകുന്നതിനും നടപടിയെടുത്തു. വിരുദ്ധമായി പ്രവർത്തിക്കുന്ന ബസുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.