മീനച്ചിൽ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 2024-25 സാമ്പത്തികവർഷം ഭരണങ്ങാനം ഡിവിഷനിൽ നിർമ്മിക്കുന്ന 20 മിനി മാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ നിർവഹിച്ചു. മീനച്ചിൽ പഞ്ചായത്തിൽ നാല് ഭരണങ്ങാനം പഞ്ചായത്തിൽ അഞ്ച് കടനാട് പഞ്ചായത്തിൽ അഞ്ച് കരൂർ പഞ്ചായത്തിൽ ആറ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ജയശ്രീ സന്തോഷ്, മുൻ മെമ്പർ സണ്ണി വെട്ടം തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന ഗവൺമെന്റ് അംഗീകൃത ഏജൻസിയായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് ആണ് മൂന്നുവർഷ ഗ്യാരണ്ടി യോടു കൂടി ലൈറ്റുകൾ സ്ഥാപിക്കുന്നത്.