അയ്മനം: സൗഗന്ധിക കുടുംബശ്രീയുടെ 25 ാമത് വാർഷികം ആഘോഷിച്ചു. പ്രസിഡന്റ് അംബിക ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അയ്മനം ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രമോദ് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സെക്രട്ടറി ഉഷാകുമാരി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പൊന്നമ്മ, രാജമ്മ, കമലമ്മ എന്നിവരെ ആദരിച്ചു. അംഗങ്ങൾക്ക് മൊമെന്റോ വിതരണം ചെയ്തു. ഭാരവാഹികളായി അംബിക ബാലകൃഷ്ണൻ (പ്രസിഡന്റ്), ഉഷാകുമാരി (സെക്രട്ടറി) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. ഉഷാകുമാരി നന്ദി പറഞ്ഞു.