
ചിറക്കടവ് : ശബരിമല തീർത്ഥാടകരെ വരവേൽക്കാൻ മണക്കാട്ട് ക്ഷേത്രം ഒരുങ്ങി. തീർത്ഥാടക സേവനകേന്ദ്രവും, അന്നദാനവും ദേവസ്വം പ്രസിഡന്റ് ടി.പി. രവീന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ദേവസ്വം സെക്രട്ടറി പി.ജി രാജു പറപ്പള്ളിത്താഴത്ത്, കൺവീനർ ദിനേശ് കുമാർ പന്തപ്ലാക്കൽ, ജോ.സെക്രട്ടറി സുമേഷ് ശങ്കർ പുഴയനാൽ, ട്രഷറർ സി.ആർ.സുരേഷ്, എം.കെ. ജയകുമാർ, സി.എസ് .പ്രേംകുമാർ, ടി.പി.മോഹനൻപിള്ള, എസ്.മിഥുൻ രാജ്, പി.ജിഗോപിനാഥപിള്ള എന്നിവർ നേതൃത്വം നൽകി. മേൽശാന്തി കെ.എസ്. രഞ്ജിത്ത് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾക്ക് ശേഷമായിരുന്നു ഉദ്ഘാടനം.