കല്ലറ: എസ്.എൻ.ഡി.പി യോഗം 121 ാം നമ്പർ കല്ലറ ശാഖയുടെ 93 മത് വാർഷിക പൊതുയോഗം നടന്നു. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ ഡി പ്രസാദ് ആരിശ്ശേരി വാർഷിക യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സി.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി കെ.വി. സുദർശനൻ വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, ശാഖ പ്രസിഡന്റ് പി.ഡി രേണുകൻ, വൈസ് പ്രസിഡന്റ് ഡി പ്രകാശ് എന്നിവർ പ്രസംഗിച്ചു.