കുമരകം : കുമരകം പൊലീസ് ജനമൈത്രി ജാഗ്രതാ സമിതി പ്രവർത്തകർ രംഗത്തിറങ്ങിയതോടെ കുമരകം പൊലീസ് സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ഒഴിവായി.കുമരകം ചന്തക്കവല അട്ടിപ്പീടിക റോഡിലെ തകർന്നു പോയ പൈപ്പുകൾ മാറ്റി ഓട വൃത്തിയാക്കിയതോടെയാണ് വെള്ളക്കെട്ടിന് പരിഹാരമായത്. അട്ടിപ്പീടിക റോഡ് ഉയർത്തി നിർമ്മിച്ചതോടെ ശക്തമായി മഴ പെയ്താൽ പോലീസ് സ്റ്റേഷൻ പരിസരത്ത് ഉൾപ്പെടെ വെള്ളം നിറയുന്ന അവസ്ഥയായിരുന്നു. ജാഗ്രതാ സമിതി അംഗങ്ങൾ സമാഹരിച്ച തുക ഉപയോഗിച്ചാണ് പ്രവർത്തികൾ നടക്കുന്നത്. അവശേഷിയ്ക്കുന്ന ഭാഗങ്ങളിലെ ഓടയിലെ മണ്ണ് വരും ദിവസങ്ങളിൽ നീക്കം ചെയ്യും. കുമരകം എസ്.എച്ച്.ഒ ഷിജി.കെ പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു. സി.പി.ഒ സെബാസ്റ്റ്യൻ പി.പി, എ.എസ്.ഐ കൻസി , പി.ആർ.ഒ അരുൺ പ്രകാശ്, പഞ്ചായത്ത് മെമ്പർ ദിവ്യാ ദാമോദരൻ, ജനമൈത്രി ജാഗ്രതാ സമിതി അംഗങ്ങളായ രഞ്ജിത്ത് എസ് , പി.വി സലിമോൻ, സി.പി ജയൻ, ജോൺ തോമസ്, രമണൻ, ആസാദ്, തോമസ് എന്നിവർ പങ്കെടുത്തു.