philomina

കട്ടപ്പന : ബിമൽ തോപ്രാംകുടിയുടെ തിരകൾ വിശ്രമത്തിലാണ് നോവലിന്റെ പ്രകാശനം നടന്നു. അദ്ധ്യാപികയും പ്രഭാഷകയും എഴുത്തുകാരിയുമായ എ.ഡി ഫിലോമിന പ്രകാശനം നിർവഹിച്ചു. പച്ചടി എസ്. എൻ എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജു പുളിക്കലേടത്ത് അദ്ധ്യക്ഷനായി. റിട്ട. അദ്ധ്യപകൻ വി.എൻ രാജൻ പുസ്തകം ഏറ്റുവാങ്ങി. സാഹിത്യകാരൻ ജോസഫ് മണക്കാട്ട് പുസ്തക പരിചയം നിർവഹിച്ചു. ജോസഫ് മണക്കാട്ട്പുസ്തക പരിചയം നിർവഹിച്ചു. എസ്. ജ്യോതിസ് മുഖ്യ പ്രഭാഷണം നടത്തി.ഇ.ജി. പാപ്പു, കെ.എസ് മധു , ബിബിൻ വൈശാലി തുടങ്ങിയവർ സംസാരിച്ചു.