
ചങ്ങനാശേരി : അഖിലേന്ത്യാ സഹകരണ വാരാഘോഷം ചങ്ങനാശേരി താലൂക്കുതല സമ്മേളനം മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. ബെജു കെ. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കോളേജ് തലത്തിൽ വിദ്യാർത്ഥി കൾക്കായി നടത്തിയ പ്രസംഗ, പ്രബന്ധ മത്സര വിജയികൾക്ക് ജില്ലാ ജോയിന്റ് രജിസ്ട്രാർ കെ.വി സുധീർ, ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.