vadam

മുണ്ടക്കയം : ആർ പി സി മൈത്രി നഗർ സ്നേഹദീപം പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ അഖില കേരള വടംവലി മത്സരം പുത്തൻചന്ത മൈതാനിയിൽ നടന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മുണ്ടക്കയം എസ്.ഐ കെ.വി ബിബിൻ ലഹരി വിരുദ്ധ സന്ദേശം നൽകി. ബെന്നി ചേറ്റുകുഴി, ജിനീഷ് മുഹമ്മദ്, എം.കെ നജീബ്, അഫ്സൽ പി.എ തുടങ്ങിയവർ സംസാരിച്ചു. ചലച്ചിത്രതാരം ജോജി ജോൺ, അലീന പീറ്റർ എന്നിവരെ യോഗത്തിൽ ആദരിച്ചു. ഷമീർ കുരീപ്പാറ സ്വാഗതവും, ജിനുമോൻ പി. എസ് നന്ദിയും പറഞ്ഞു.