
കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ 24 ന് ശുചീകരണ പ്രവർത്തനം നടക്കും. കോട്ടയം, ചങ്ങനാശേരി, പൊൻകുന്നം, എരുമേലി, ഈരാറ്റുപേട്ട, പാലാ, വൈക്കം സ്റ്റേഷനുകളിൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ശുചീകരണം. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 18 സ്റ്റേഷനുകളിൽ ഖരദ്രവ മാലിന്യസംസ്‌കരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഹരിത കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളായി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ കോട്ടയം ബസ് സ്റ്റേഷനാണ് ഹരിത സ്റ്റേഷനായി മാറുക.