
കോട്ടയം : കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ആഴ്ചയിൽ രണ്ടു ദിവസം എന്ന രീതിയിൽ ഒരു മാസം പരമാവധി 10 ദിവസത്തേയ്ക്കാണ് നിയമനം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് ഫാർമസിസ്റ്റിനെ നിയമിക്കുന്നത് വരെയോ 2025 മാർച്ച് 31 വരെയോ നിയമനത്തിന് കാലാവധിയുണ്ടാകും. യോഗ്യത: ഡി.ഫാം/ ബി.ഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ. പ്രായം: 18 - 45. താത്പര്യമുള്ളവർ 29 ന് രാവിലെ 10.30 ന് അസൽ രേഖകളുമായി അഭിമുഖത്തിൽ പങ്കെടുക്കണം.