skill

കോട്ടയം : നൈപുണ്യവികസന പരിശീലനങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കണമെന്നും വികേന്ദ്രീയരീതിയിൽ പരിശീലനം ലഭ്യമാക്കണമെന്നും മന്ത്രി വി.എൻ. വാസവൻ. ജില്ലാ ഭരണകൂടവും, ജില്ലാ നൈപുണ്യ സമിതിയും, സംസ്ഥാന നൈപുണ്യ വികസന മിഷനും സംയുക്തമായി സംഘടിപ്പിച്ച നൈപുണ്യ പരിശീലനസ്ഥാപനങ്ങളുടെ ഉച്ചകോടി തെള്ളകം എക്‌സ്‌കാലിബർ ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 8 മുതൽ 10 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്ക് കരിയർഗൈഡൻസ് നൽകി ഇഷ്ടമുള്ള തൊഴിൽ മേഖല തെരഞ്ഞെടുക്കാനുള്ള ദിശാബോധം നൽകണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അദ്ധ്യക്ഷത വഹിച്ചു. റ്റി.വി. വിനോദ്, എം.പി. അനിൽകുമാർ, പി. അറുമുഖം, എം. എസ്. ലത എന്നിവർ പ്രസംഗിച്ചു.