കുമരകം : ജനുവരിയിൽ ദക്ഷിണേന്ത്യൻ കബഡിമേള സംഘടിപ്പിക്കാൻ മിറാഷ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റ പൊതുയോഗം തീരുമാനിച്ചു. ക്ലബ്ബിന്റെ ഭാരവാഹികളായി കെ.ജി. ഷാലു (പ്രസിഡന്റ്‌ ) കെ.ജി ബിനു (സെക്രട്ടറി), സിബി ജോർജ് (ട്രഷറർ), വി.എസ്. സുഗേഷ്, വി.സി അഭിലാഷ് (വൈസ്. പ്രസിഡന്റുമാർ), കെ.എൻ. പ്രസാദ്, വി. ജി. അജയൻ (ജോയിന്റ് സെക്രട്ടറിമാർ) , മാത്യു ജോസഫ് (ഓഫീസ് സെക്രട്ടറി) എന്നിവരെയും ടൂർണമെന്റ് കമ്മിറ്റി ചെയർമാനായി പി.ഐ എബ്രഹാം, കൺവീനവറായി കെ. മിഥുൻ എന്നിവരെയും തിരഞ്ഞെടുത്തു.