അയ്മനം: ഇടിമിന്നലിൽ വീട്ടിലെ വയറിങ്ങും ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. കുടമാളൂർ ചാമത്ര ഐക്കര മുണ്ടകം വീട്ടിൽ ബിജുവിന്റെ വീട്ടിലാണ് നാശം നേരിട്ടത്. വൈദ്യുതി മീറ്ററും, വയറിങ്ങും, വയറിങ് കടന്നുപോകുന്ന ഭിത്തിയുടെ ഒരു ഭാഗവും നശിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. കെ.എസ്ഇ.ബി അധികൃതർ സ്ഥലത്തെത്തി താത്ക്കാലിക കണക്ഷൻ നൽകി.