കറുകച്ചാൽ: പച്ചക്കറിയുമായി വന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു. തമിഴ്‌നാട് സ്വദേശികളായ ഡ്രൈവറും സഹായിയും നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 5.30ഓടെ ചങ്ങനാശേരി-വാഴൂർ റോഡിൽ മിസംപടിയിലായിരുന്നു അപകടം. പത്തടിയോളം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.