
ചങ്ങനാശേരി : തെങ്ങണ ജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. സമീപത്തെ കടയിൽ ഇടിച്ചാണ് ടിപ്പർ നിന്നത്. കോട്ടയം ഭാഗത്തു നിന്നെത്തിയ ട്രാവലറുമായാണ് ആദ്യം കൂട്ടിയിടിച്ചത്. തുടർന്ന് മറ്റൊരു കാറിലും ഇടിച്ച ശേഷം സമീപത്തെ കടയിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു. നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാവലർ യാത്രക്കാർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്കും ഉണ്ടായി.