
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ടി.ആർ രജിത് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പി.ജ്യോതിസ്, സ്റ്റാഫ് നഴ്സ് ഷീബ വർഗീസ്, കൗൺസിലർ പ്രവീൺ ശ്രീരാജ്, സി.പി ബിനു, എൻ.ജെ ദിവ്യ, കെ.യദുകൃഷ്ണൻ, അമൽരാജ്, ആദിത്യ, ജി.രോഹിത്, കെ.ഹിമ, അക്ഷയ ഷാജി എന്നിവർ നേതൃത്വം നൽകി.