prethishdm

ഏറ്റുമാനൂർ : ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി വിളക്കുകൾ തെളിയിച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യൻ ഉദ്ഘാടനം ചെയ്തു. പി.ബി രാജേഷ് അദ്ധ്യക്ഷതവഹിച്ചു. റോയ് വെള്ളരിങ്ങാട്ട്, സജി ഇരുപ്പുമല, ജോയ് ചാക്കോ മുട്ടത്തുവയലിൽ, പി.ജെ ജോസഫ് പാക്കുമല, ഉബൈദത്ത്, ജോസഫ് മടുക്കുംമൂട്ടിൽ, ചാക്കോ പയ്യനാൻ, ഫാത്തൂസ്, ത്രേസ്യാമ അലക്‌സ്, ഏറ്റുമാനൂർ വികസന സമിതിയുടെ പ്രസിഡന്റ് ബി.രാജീവ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശങ്കരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.