shivanadan

വൈക്കം : വൈക്കം സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ സംഗീതോത്സവം ആരംഭിച്ചു.
തെക്കേനട സത്യസായി മന്ദിരത്തിൽ തിരുവിഴ ശിവാനന്ദൻ ദീപം തെളിയിച്ചു. പ്രൊഫ. പി. ആർ.കുമാര കേരള വർമ്മ, പ്രൊഫ. എം.എൻ. മൂർത്തി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് സുമേഷ് താമരശ്ശേരിയുടെ സോപാന സംഗീതത്തിന് ബാലുശ്ശേരി കൃഷ്ണദാസ് ഇടയ്ക്ക ഒരുക്കി. തിരുവിഴ ശിവാനന്ദൻ , വിജു.എസ്. ആനന്ദ് എന്നിവരുടെ വയലിൻ കച്ചേരിയും നടന്നു. ചടങ്ങിൽ കുമാരകേരള വർമ്മയെ ആദരിച്ചു. 23 ന് വൈകിട്ട് 5 ന് പ്രത്യേക ജന്മദിന സംഗീതാരാധനയായ ഝൂല വെച്ചൂർ ശങ്കറിന്റെ നേതൃത്വത്തിൽ നടക്കും.