sc

കോട്ടയം: സംസ്ഥാന പട്ടികജാതിപട്ടികഗോത്രവർഗ കമ്മിഷന്റെ ദ്വിദിന പരാതി പരിഹാര അദാലത്ത് കളക്ടറേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. 117 പരാതികളാണ് രണ്ടുദിവസത്തെ സിറ്റിംഗിൽ പരിഗണിക്കുകയെന്ന് ചെയർമാൻ ശേഖരൻ മിനിയോടൻ പറഞ്ഞു. റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും. ചെയർമാന്റെയും അംഗങ്ങളായ സേതു നാരായണൻ, ടി.കെ. വാസു എന്നിവരുടെയും നേതൃത്വത്തിലാണ് പരാതികൾ പരിഗണിക്കുന്നത്. യോഗത്തിൽ ജില്ലാ കളക്ടർ ജോൺ ടി. സാമുവൽ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് എന്നിവർ സംബന്ധിച്ചു.