camp

കോട്ടയം: സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടികവർഗ പിന്നാക്ക വികസന വകുപ്പിന്റെയും സഹകരണത്തോടെ പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെയും, കുറിച്ചി ഹോമിയോപ്പതി മെഡിക്കൽ കോളേജ് സർക്കാർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ആയുഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. 23ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കുറിച്ചി സചീവോത്തമപുരം ഗവ.പ്രീമെട്രിക് ഹോസ്റ്റലിലാണ് ക്യാമ്പ്. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്യും. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിക്കും. ക്യാമ്പിൽ
സൗജന്യ രക്ത പരിശോധന ഉണ്ടായിരിക്കും.