ചെങ്ങളം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും, ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി ബാലാവകാശ സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികളുടെ സമാപനം ഇന്ന് ചെങ്ങളം ഗവ.ഹൈസ്കൂളിൽ നടക്കും. രാവിലെ 10.30ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ടി.സി ജലജാമോളുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം പി.എൻ ശ്രീദേവി മുഖ്യപ്രഭാഷണം നടത്തും.