കോട്ടയം: കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ 48ാമത് സംസ്ഥാനസമ്മേളനം 22 മുതൽ 24 വരെ കോട്ടയം പേരൂർ കാസാ മരിയ ഓഡിറ്റോറിയത്തിൽ നടക്കും. 22ന് രാവിലെ 9ന് ചെയർമാൻ ഡോ.നീലലോഹിതദാസ് പതാക ഉയർത്തും. തുടർന്ന് റിപ്പോർട്ട് അവതരണം സംഘടനാ ചർച്ച, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് . 23ന് രാവിലെ 10ന് സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ ഡോ.എ നീലലോഹിതദാസ് എക്‌സ് എം.പി അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.പി മോഹനൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. 24ന് രാവിലെ 10ന് നടക്കുന്ന സെമിനാർ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ട്രാവൻകൂർ സ്പ്ന്നിംഗ് മിൽസ് ചെയർമാൻ സണ്ണി തോമസ് അദ്ധ്യക്ഷത വഹിക്കും. മുൻമന്ത്രി കെ.സി ജോസഫ്, എം.വി ശ്രേയാംസ് കുമാർ, ഡോ.വർഗീസ് ജോർജ്, സ്വാഗത സംഘം ചെയർമാൻ അഡ്വ.ബെന്നി കുര്യൻ, ജനറൽ സെക്രട്ടറി ഡോ.ജോൺ കുമാർ, ജനറൽ കൺവീനർ കെ.സി ചാക്കോ എന്നിവർ പങ്കെടുക്കും.