മാന്നാനം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകനിറവ് പദ്ധതിക്ക് മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ തുടക്കമായി. ജില്ലാ കളക്ടർ ജോൺ വി.സാമുവൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഇ സ്‌കൂൾ പ്രിൻസിപ്പാൾ ഡോ. ജെയിംസ്മുല്ലശ്ശേരിയെ ചടങ്ങിൽ ആദരിച്ചു. ബാലസാഹിത്യ പുരസ്‌കാര ജേതാവ് വി.കെ സുരേഷ്‌കുമാർ, കെ.ഇ സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ ഷാജി ജോർജ്, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വ.ജെയ്‌സൺ ജോസഫ്, കെ.ഇ.സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ റോയി മൈക്കിൾ, ഹെഡ്മാസ്റ്റർ കെ.ഡി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഭരണസമിതി അംഗം സജിത അനിൽ സ്വാഗതവും മലയാള വിഭാഗം അദ്ധ്യാപിക ജിനി ജോസഫ് നന്ദിയും പറഞ്ഞു.