srdev

കോട്ടയം : നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് നട്ടാശ്ശേരി പാട്ട്കുന്ന് എസ്.എച്ച് മൗണ്ട് ഒറ്റപ്ലാക്കിൽ ശ്രീദേവിനെ (വാവച്ചൻ,24) കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് ഗാന്ധിനഗർ, മേലുകാവ്, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ്, കാസർഗോഡ് ജില്ലയിലെ നീലേശ്വരം എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തൽ, മോഷണം ഉൾപ്പെടെ കേസുകൾ നിലവിലുണ്ട്.