s
നിഥിൻ ബാബു

എരുമേലി: ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ഇടകടത്തി ചപ്പാത്ത് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന നിഥിൻ ബാബുവിനെ (29) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് 5.15ഓടെ എരുമേലി കൊരട്ടി ഭാഗത്ത് ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും യൂണിഫോം നശിപ്പിക്കുകയും, ആക്രമിക്കുകയുമായിരുന്നു. കൂടുതൽ പൊലീസെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. എരുമേലി സ്റ്റേഷനിലെ ക്രിമനൽ കേസ് പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.