a

പ്രാക്ടിക്കൽ

എട്ടാം സെമസ്​റ്റർ ഐ.എം.സി.എ (2020 അഡ്മിഷൻ റഗുലർ, 2017 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), എട്ടാം സെമസ്​റ്റർ ഡിഡിഎംസിഎ (2014 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്‌സി ചാൻസ് ഓക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ മൂന്നു മുതൽ നടക്കും.


സമയപരിധി നീട്ടി

മൂന്നാം സെമസ്​റ്റർ എം.ബി.എ (2023 അഡ്മിഷൻ റെഗുലർ, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019, 2020 അഡ്മിഷനുകൾ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് നവംബർ 22 വരെ ഫൈനില്ലാതെ അപേക്ഷിക്കാം.

പരീക്ഷക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്​റ്റർ എംസിഎ (2024 അഡ്മിഷൻ റെഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഡിസംബർ മൂന്നു മുതൽ നടക്കും.