പൊൻകുന്നം: ജനകീയവായനശാലയുടെ വാർഷികവും പൊൻകുന്നം ദാമോദരൻ, പി.മുരളീമോഹൻ എന്നിവരുടെ അനുസ്മരണവും ഞായറാഴ്ച മൂന്നിന് നടക്കും. പ്രൊഫ.കെ.ആർ.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ പൊൻകുന്നം ദാമോദരന്റെ പേനകൾ പഞ്ചായത്തംഗങ്ങളായ കെ.എ.എബ്രഹാം, ഐ.എസ്.രാമചന്ദ്രൻ എന്നിവർചേർന്ന് വായനശാലയുടെ മ്യൂസിയത്തിന് കൈമാറും.