karatte
ഇന്റർ സ്‌കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ (ഒകിനാവാ )വിജയം കൈവരിച്ച ചിറക്കടവ് ഗ്രാമദീപം വായനശാല ബാലവേദി പ്രവർത്തകരെ പ്രസിഡന്റ് ടി.പി.രവീന്ദ്രൻ പിള്ള,സെക്രട്ടറി പി.എൻ.സോജൻ എന്നിവർ ചേർന്ന് അനുമോദിക്കുന്നു.

ചിറക്കടവ് : ഇന്റർ സ്‌കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ (ഒകിനാവാ ) ഒന്നും രണ്ടും സ്ഥാനം നേടിയ ബാലവേദി പ്രവർത്തകരെ ചിറക്കടവ് ഗ്രാമദീപം വായനശാല അനുമോദിച്ചു.കരാട്ടെ ചീഫ് ഇൻസ്ട്രക്ടർ കെ.ജി.സന്തോഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഒന്നാംസ്ഥാനം നേടിയ എം.ആർ.അശ്വതി,

അർജ്ജുൻ ബൈജു രണ്ടാം സ്ഥാനം നേടിയ സി.പി.അനിരുദ്ധൻ എന്നിവരെയാണ് ആദരിച്ചത്.2025 ഫെബ്രുവരിയിൽ ചെന്നൈയിൽ നടക്കുന്ന ദേശീയ മൽസരത്തിൽ മൂന്നു പേരും പങ്കെടുക്കും.

പ്രസിഡന്റ് ടി.പി.രവീന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.എൻ.സോജൻ,വി.എസ്.യു.പി സ്‌കൂൾ അധ്യാപിക ആർ.പ്രിയങ്ക,ടി.പി.ശ്രീലാൽ,ദിവ്യ രാജേഷ് എന്നിവർ സംസാരിച്ചു.കുട്ടികൾക്ക് വായനശാലയുടെ ഉപഹാരവും കൈമാറി.തുടർന്ന് പ്രതിമാസ സംഗീത സായാഹ്നം നടന്നു.