m

പൊൻകുന്നം : മരുന്നുവാങ്ങാനെന്ന വ്യാജേന ബൈക്കിൽ എത്തിയ യുവാവ് മെഡിക്കൽ ഷോപ്പ് ഉടമയായ സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപെട്ടു. ചേർപ്പത്തുകവല സെന്റ് ജോസഫ്സ് മെഡിക്കൽസ് ഉടമ കല്ലൂർ നിബി റോസിന്റെ ഒരുപവന്റെ മാലയാണ് ചൊവ്വാഴ്ച രാത്രി ഒൻപതിന് നഷ്ടപ്പെട്ടത്. കല്ലൂർ വിനോദിന്റെ ഭാര്യയാണ് നിബി. ഹെൽമെറ്റ് ധരിച്ചാണ് യുവാവ് കടയിലെത്തിയത്. മരുന്നുകൾ വാങ്ങിയതിന് ശേഷം ഇയാൾ പെട്ടെന്ന് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. എൻജിൻ ഓഫ് ചെയ്യാതെയാണ് ബൈക്ക് നിർത്തിയിരുന്നത്. നമ്പർ പ്ലേറ്റുകൾ മറച്ചിരുന്നു. പൊൻകുന്നം പൊലീസ് അന്വേഷണം തുടങ്ങി.