കോട്ടയം: അഖില കേരള ചേരമർ ഹിന്ദു മഹാസഭയുടെ വിവിധ ഗ്രൂപ്പുകൾ ലയിച്ചു ഒരു സംസ്ഥാന കമ്മറ്റിയായി പ്രവർത്തിക്കും. അഡ്വ: വി.ആർ.രാജുവിന്റെയും പി.എസ്.പ്രസാദിന്റെയും നേതൃത്വത്തിലുള്ള സംസ്ഥാന കമ്മറ്റികളാണ് ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

ലയനപ്രഖ്യാപന സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടത്തും. സി.ഡി.മോഹനൻ (രക്ഷാധികാരി ), അഡ്വ: വി.ആർ.രാജു( പ്രസിഡന്റ് ), പി.എസ്.പ്രസാദ് (വർക്കിംഗ് പ്രസിഡന്റ് ), വി.റ്റി.രഘു (ജനറൽ സെക്രട്ടറി), എ.ജെ.രാജൻ (ട്രഷറർ ), മോഹനൻ ഈട്ടിക്കൽ, . സുരേഷ് പള്ളിയടി, സജിമോൻ റാന്നി (വൈസ് പ്രസിഡന്റുമാർ ), സുരേഷ് ലബ്ബക്കട, കെ.കെ.രാജു കുട്ടനാട് (ഓർഗനൈസിംഗ് സെക്രട്ടറിമാർ ),

ശശികുമാർ വാരാപ്പുഴ, ദിലീപ് ആപ്പിശ്ശേരി, സജികുമാർ പെരുമ്പായിക്കാട് (സെക്രട്ടറിമാർ ) എന്നിവരാണ് ഭാരവാഹികൾ. മഹാസഭയുടെ 100ാം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിക്കും.