
കോട്ടയം: കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ച് ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ ജില്ലാ കമ്മറ്റി കുറവിലങ്ങാട് പ്രതിഷേധ ധർണ്ണ നടത്തി. സംസ്ഥാന സെക്രട്ടറി എൻ വിനോദ് കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് ടി.ജെ ജോണിക്കുട്ടി, ജില്ലാ കമ്മിറ്റി അംഗങ്ങൾ കെ. പി വിജയൻ, എ.ജി അജയകുമാർ , സണ്ണി എം. ജെ, കുഞ്ഞുമോൻ കല്ലറ, വ്യാസൻ കല്ലറ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ എ.ഐ.കെ.കെ.എം.എസ് കുറവിലങ്ങാട് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറി എൻ. വിനോദ് കുമാർ ഉത്ഘാടനം ചെയ്യുന്നു.