അരീക്കര: എസ്.എൻ.ഡി.പി യോഗം 157 ാം ശാഖാ അരീക്കര ശ്രീനാരായണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിലെ ആയില്യം പൂജ നാളെ രാവിലെ 9.30 മുതൽ അജയ് ശാന്തികളുടെ നേതൃത്വത്തിൽ നടക്കും. ആയില്യംപൂജ, നൂറുംപാലും, നെയ്യ് വിളക്ക്, അഭിഷേകങ്ങൾ എന്നിവയുമുണ്ട്.

ഭക്തർക്ക് ക്ഷേത്ര കൗണ്ടറിൽ നേരിട്ടോ ഫോൺ മുഖാന്തിരമോ കുടുംബയൂണിറ്റ് ഭാരവാഹികൾ വഴിയോ വഴിപാടുകളും പൂജയും മുൻകൂട്ടി ബുക്കു ചെയ്യാം.
ഫോൺ 9497858995