ചിറ്റാർ: സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെ തിരുനാൾ നാളെ കൊടിയേറും. 24നാണ് പ്രധാന തിരുനാൾ. നാളെ വൈകുന്നേരം 5.30ന് തിരുനാൾ കൊടിയേറ്റ്, വിശുദ്ധ കുർബാന വികാരി ഫാ. സ്‌കറിയ മോടിയിൽ. തുടർന്ന് സെമിത്തേരി സന്ദർശനം.
23ന് വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന, സന്ദേശം ഫാ. ഏബ്രഹാം തകടിയേൽ. തുടർന്ന് ജപമാല പ്രദക്ഷിണം, സ്‌നേഹവിരുന്ന്. പ്രധാന തിരുനാൾ ദിനമായ 24ന് രാവിലെ 6.45ന് തിരുസ്വരൂപ പ്രതിഷ്ഠ. ഏഴിനു വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് തിരുനാൾ കുർബാന ഫാ. തോമസ് വടക്കേൽ, സന്ദേശം ഫാ. ജോസഫ് അരിമറ്റത്ത്. ആറിന് പ്രദക്ഷിണം ചിറ്റാർ കുരിശുപള്ളിയിലേക്ക്. രാത്രി എട്ടിന് സമാപനാശിർവാദം. ഫാ. അലക്സാണ്ടർ മൂലക്കുന്നേൽ, രാത്രി 8.30ന് നാടകം.