കോട്ടയം: നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ 112മത് ഉത്സവത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം 37ാം നമ്പർ മര്യാതുരുത്ത് ശാഖാ ഹാളിൽ ചേർന്ന അയ്മനം മേഖല യോഗം ചേർന്നു. യൂണിയൻ ജോയിന്റ് കൺവീനർ വി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് മോഹനൻ കണ്ണാറ സ്വാഗതം ആശംസിച്ചു. ഉത്സവ കമ്മറ്റി കൺവീനർ എസ്.ദേവരാജൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി.ആക്കളം, സെക്രട്ടറി എം.എസ്.സുമോദ് , വൈസ് പ്രസിഡന്റ് സനോജ് എസ്, യൂത്ത്മൂവ്‌മെന്റ് കൗൺസിൽ അംഗം സനീഷ്, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഇന്ദിര രാജപ്പൻ, വൈസ് പ്രസിഡന്റ് ശ്യാമള വിജയൻ, വനിതാസംഘം കൗൺസിൽ അംഗങ്ങളായ ഷീല മോഹൻ, സുജ സജി, ഉത്സവ കമ്മിറ്റി കോ. ഓഡിനേറ്റർ കെ.ആർ. വിജയൻ എന്നിവർ സന്നിഹിതരായിരുന്നു.