
ഏറ്റുമാനൂർ : അന്യായമായി വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ആം ആദ്മി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ഇന്ന് രാവിലെ 11 ന് പ്രതിഷേധ മാർച്ചും ധർണയും നടത്തും. ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യൻ പ്ലാംപറമ്പിൽ ഉദ്ഘാടനം ചെയ്യും. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോയി ചാക്കോ മുട്ടത്തുവയലിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് ജോയി തോമസ് ആനിത്തോട്ടം, സെക്രട്ടറി സജി ഇരുപ്പുമല, പി.ജെ ജോസഫ് പാക്കുമല, ജസ്റ്റിൻ മാത്യു മുണ്ടയ്ക്കൽ, ത്രേസ്യാമ്മ അലക്‌സ് മുകളേൽ, മിനി ബെന്നി മ്ലാവിൽ, വർക്കി ചെമ്പനാനി, വർഗീസ് മഞ്ചേരിക്കളം തുടങ്ങിയവർ പങ്കെടുക്കും.