kss

കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നഴ്‌സിംഗ് , സോഷ്യൽ വർക്ക് വിദ്യാർത്ഥികൾക്കായി സംയുക്ത സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കിടങ്ങൂർ ലിറ്റിൽ ലൂർദ്ദ് കോളേജ് ഒഫ് നഴ്‌സിംഗുമായും, കുട്ടിക്കാനം മരിയൻ കോളേജ് സ്കൂൾ ഒഫ് സോഷ്യൽ വർക്ക് വിഭാഗവുമായി സഹകരിച്ചായിരുന്നു പരിപാടി.

തെള്ളകം ചൈതന്യയിൽ ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു. ഫാ. സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. സിജോ തോമസ്, ബബിതാ റ്റി. ജെസ്സിൽ, സിസ്റ്റർ സിമി ഡി.സി.പി.ബി എന്നിവർ ശിബിരത്തിന് നേതൃത്വം നൽകി.