
പൊൻകുന്നം : രണ്ടുമാസമായി വേതനം കിട്ടാത്തതിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ സ്‌കൂൾ പാചകത്തൊഴിലാളികൾ കാഞ്ഞിരപ്പള്ളി എ.ഇ.ഒ ഓഫീസിന് മുൻപിൽ പ്രകടനവും ധർണയും നടത്തി. വേതനകുടിശ്ശിക നൽകുക, വർഷം തോറുമുള്ള വർദ്ധനവ് നടപ്പാക്കുക, സംസ്ഥാനസർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. തൊഴിലാളി കൂട്ടായ്മ പ്രസിഡന്റ് വി.എൻ.ബിന്ദു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആശ അദ്ധ്യക്ഷത വഹിച്ചു. ജയശ്രീ ഗോപാലകൃഷ്ണൻ, രജനി ഷാജി, സിന്ധു, സാലി തോമസ്, ഗീത ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.