mathy

കോട്ടയം : ചെറിയ മത്തിവില കിലോയ്ക്ക് നൂറ് രൂപ വരെ താഴ്ന്നപ്പോൾ സർക്കാർ സ്ഥാപനമായ മത്സ്യഫെഡിൽ മത്തി കണികാണാനില്ല. മുന്തിയ ഇനം മീനുകൾ മാത്രം വിൽക്കുന്നതിനാൽ സാധാരണക്കാർ മത്തിക്കായി മറ്റു കടകളെ ആശ്രയിക്കുകയാണ്. കിലോയ്ക്ക് 300 രൂപ വരെ ഉയർന്ന നാടൻ മത്തിക്ക് നാളുകൾക്ക് ശേഷമാണ് വില കുറഞ്ഞത്. ഇപ്പോൾ ചാകരകാലമായതിനാൽ പിടിച്ച മത്തി വില്പന നടത്താനാകാതെ മത്സ്യത്തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ്. കുറഞ്ഞ വിലയ്ക്ക് മത്തി കിട്ടാനുള്ള സാഹചര്യം ഉപഭോതാക്കൾക്ക് ലഭ്യമാക്കാൻ മത്സ്യഫെഡ് നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ് ആവശ്യപ്പെട്ടു.