ചങ്ങനാശേരി : ഡോക്ടർമാർ കുറിച്ച് കൊടുക്കുന്ന ആന്റി ബയോട്ടിക്ക് മുഴുവനും വാങ്ങിക്കണമെന്നുള്ള ഡ്രഗ് കൺട്രോളറുടെ നിർദ്ദേശം പുന:പരിശോധിക്കണമെന്ന് സിറ്റിസൺ സോഷ്യൽ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു. യോഗം ഡോ.റൂബിൾ രാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസുകുട്ടി നെടുമുടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വിമൽ ചന്ദ്രൻ, റൗഫ് റഹീം, പി.എസ് ശശിധരൻ, അഡ്വ.തോമസ് ആന്റണി, മാത്യു ജോസഫ്, ബിജു മാത്യു എന്നിവർ പങ്കെടുത്തു.