
കോട്ടയം: ഒരു കിലോ കഞ്ചാവുമായി തിരുവാർപ്പ് പത്തിൽ വീട്ടിൽ താരിഫിനെ എക്സൈസ് പിടികൂടി. പാറേച്ചാൽ ബൈപ്പാസിൽ പരിശോധനയ്ക്കിടയിലാണ് ഇയാൾ പിടിയിലായത്. ചെറു പൊതികളിലാക്കി ആവശ്യക്കാർക്ക് വിതരണം ചെയ്യാനായി കൊണ്ടുപോകുകയായിരുന്നു. തിരുവാതുക്കൽ കൊച്ചുപറമ്പിൽ ബാദുഷ ഷാഹുലാണ് കഞ്ചാവ് നൽകിയതെന്നും, 30,000 രൂപ നൽകിയെന്നും പ്രതി പറഞ്ഞു. ബാദുഷയുടെ പേരിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ട്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. കോട്ടയം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.അഖിൽ, എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സുനിൽകുമാർ, രാജേഷ്, ആനന്ദരാജ്, കണ്ണൻ, പി.കെ സുരേഷ്, ഹരികൃഷ്ണൻ, ജോസഫ് പി.സക്കീർ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.