
തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 1798ാം നമ്പർ കാഞ്ഞിരമറ്റം ആമ്പല്ലൂർ ശാഖയിൽ ഗുരുജ്ഞാന സരണി ഒന്നാം ദിവസം യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. സ്വാമി മുക്താനന്ദ യതി ഗുരുദർശനം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് എ.ആർ. മോഹനൻ, സെക്രട്ടറി കെ.പി.ബിജീഷ് , സ്വാമിനി നിത്യചിന്മയി, മീരാ വിജയൻ, സേതുലക്ഷ്മി ,സജി കാഞ്ഞിരമറ്റം എന്നിവർ പ്രസംഗിച്ചു. 24 ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ ഉദ്ഘാടനം ചെയ്യും. കാർഷിക പ്രദർശനം. വ്യാവസായിക പ്രദർശനം. പുസ്തക പ്രദർശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.