പാലാ: കാരുണ്യം സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലുള്ള ഡയാലിസിസ് കിറ്റ് വിതരണവും അവാർഡ് ദാനവും ഇന്ന് പാലാ വ്യാപരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികളായ ഷൈല ബാലു, മേരി ദേവസ്യ, ജ്യോതിലക്ഷ്മി എസ്., പ്രശാന്ത് പാലാ, ടോം നല്ലനിരപ്പേൽ, ജോളി തോമസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രാവിലെ 10ന് ചേരുന്ന പൊതുസമ്മേളനം കെ. ഫ്രാൻസീസ് ജോർജ്ജ് എം.പി ഉദ്ഘാടനം ചെയ്യും. പി.എ കുഞ്ഞുമോന്റെ അദ്ധ്യക്ഷതയിൽ മാണി സി. കാപ്പൻ എം.എൽ.എ അവാർഡ് ദാനം നിർവഹിക്കും. ഡയലിസിസ് കിറ്റിന്റെ വിതരണം പാലാ നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ നിർവഹിക്കും. പ്രൊഫ. സതീശ് ചൊള്ളാനി, അഡ്വ. ബിനു പുളിക്കക്കണ്ടം, മേരി ദേവസ്യ, മൗലാന ബഷീർ, പ്രശാന്ത് പാലാ, ബിജു സാഗര, ഷെഫീന, പാലാ ഹരിദാസ്, സോമൻ തുടങ്ങിയവർ ആശംസകൾ നേരും.