കടുത്തുരുത്തി: കടുത്തുരുത്തിയിൽ അക്ഷരദീപം 2024 ഈഴവ യുവശക്തിയുടെ വിളംബരമാകുമെന്ന് എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ യൂത്ത്മൂവ്‌മെന്റ് ഭരണസമിതി അറിയിച്ചു. ഡോ.പൽപ്പുവിന്റെ ജന്മദിന വാർഷികവും ആലുവസർവമതസമ്മേളനത്തിന്റെ 100ാമത് വാർഷികവും ആഘോഷിക്കുന്നതിന്റെ മുന്നൊരുക്കങ്ങളെകുറിച്ച് ചർച്ച ചെയ്യുന്നതിന് വിശകലനയോഗം നടന്നു. എ.ഡി പ്രസാദ് ആരിശേരിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രഡിഡന്റ് കെ.എസ് കിഷോർകുമാർ, ഡയറക്ടർ ബോർഡ് അംഗം ടി.സി ബൈജു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ഹരികൃഷ്ണൻ, സെക്രട്ടറി ധനേഷ്, വനിതാസംഘം പ്രസിഡന്റ് സുധ മോഹനൻ, സെക്രട്ടറി ജഗദമ്മ തമ്പി, സൈബർ സേന ചെയർമാൻ കെ.ബി രാംദാസ്, കൺവീനർ പി.എസ് കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി സി.എം ബാബു സ്വാഗതം പറഞ്ഞു.