
അതിരമ്പുഴ : വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി ഓഫീസ് ധർണ നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യൻ പ്ലാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോയ് ചാക്കോ മുട്ടത്തുവയലിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോയ് തോമസ് ആനിത്തോട്ടം, സെക്രട്ടറി സജി ഇരുപ്പുമല, പി.ജെ ജോസഫ് പാക്കുമല, ത്രേസ്യാമ്മ അലക്‌സ് മുകളേൽ, പി.കെ രാജൻ, ചാക്കോ പയ്യനാടൻ, കെ.കെ ഫിലിപ്പ്, പി.ബി രാജേഷ്, ലൂസി തോമസ് തുടങ്ങിയവർ പങ്കെടുത്തു.