പാലാ: കോട്ടയം ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷൻ സീനിയർ പുരുഷ, വനിതാ വിഭാഗം ജില്ലാ ചാമ്പ്യൻഷിപ്പ് 25ന് ചങ്ങനാശേരി അസംപ്ഷൻ കോളേജ് സ്റ്റേഡിയത്തിൽ നടത്തും. രാവിലെ 8ന് മത്സരങ്ങൾ ആരംഭിക്കും. കോട്ടയം ജില്ലയിലെ എല്ലാ ടീമുകൾക്കും സി.ബി.എസ്.ഇ, സ്റ്റേറ്റ് സ്‌കൂളുകൾക്കും, കോളേജുകൾക്കും പങ്കെടുക്കാം. താത്പര്യമുള്ള ടീമുകൾ 24ന് മുമ്പായി രജിസ്റ്റ്ര് ചെ യ്യണം.