കോട്ടയം:അഖിലകേരളാ അടിസ്ഥാനത്തിൽ പരസ്പരം വായനക്കൂട്ടം നടത്തിയ 18ാമത് എം.കെ.കുമാരൻ സ്മാരക കവിതാ പുരസ്‌കാരത്തിന് വിഷ്ണുപ്രിയ പൂഞ്ഞാർ (കോട്ടയം), ബി.വി ബിന്ദു (മലപ്പുറം) എന്നിവരും 9ാമത് രവി ചൂനാടൻ സ്മാരക കഥാ പുരസ്‌കാരത്തിന് അപ്‌സന സുൽഫിക്കർ (തിരുവനന്തപുരം), എം.കെ ശോഭന (കോട്ടയം) എന്നിവരും അർഹരായി. ഉദയ പയ്യന്നൂർ (കണ്ണൂർ), ആബിദ് തറവട്ടത്ത് (മലപ്പുറം), അനൂപ് ഇടവലത്ത് (കണ്ണൂർ), എസ്.ശ്രീയ (പാലക്കാട്), ഡോ.ഗീത കാവാലം (കൊല്ലം) എന്നിവർ കവിതയിലും ടി.ബിന്ദു കാസർഗോഡ് (കാസർഗോഡ്), രമ പ്രസന്ന പിഷാരടി (ബാംഗ്ലൂർ), വിമൽജിത്ത് (കോഴിക്കോട്), രാജൻ തെക്കുംഭാഗം (കോട്ടയം), അഭിലാഷ് പീലിക്കോട് (കാസർഗോഡ്) എന്നിവർ കഥയിലും സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിന് അർഹരായി. വിനോദ് വൈശാഖി, ബാലു പൂക്കാട്, നയനൻ നന്ദിയോട്, എസ്.സരോജം, അനിൽ കോനാട്ട്, ഉണ്ണികൃഷ്ണൻ അമ്പാടി എന്നിവർ വിധികർത്താക്കളായി. ജനുവരി 11ന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ നടക്കുന്ന പരസ്പരം വായനക്കൂട്ടത്തിന്റെ 21ാം വാർഷിക സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ മികവു പുലർത്തിയ പരസ്പരം വായനക്കൂട്ടം അംഗങ്ങൾക്കായുള്ള പ്രതിഭാ പുരസ്‌കാരങ്ങൾ, പരസ്പരം വായനക്കൂട്ടം അംഗങ്ങൾ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച വിവിധ സാഹിത്യ ശാഖകളിലുള്ള കൃതികൾക്കായുള്ള വിവിധ സാഹിത്യ പുരസ്‌കാരങ്ങൾ, പരസ്പരം വായനക്കൂട്ടത്തിലെ മികച്ച എഴുത്തുകാർക്കായുള്ള വിവിധ സാഹിത്യ പുരസ്‌കാരങ്ങൾ എന്നിവയും സമ്മാനിക്കും.