
ചിറക്കടവ് : മെന്റലിസത്തിലും ഹിപ്‌നോട്ടിസത്തിലും വേൾഡ് റെക്കാഡ് ജേതാക്കളായ സജീവ് പള്ളത്ത്, അച്യുത് എസ്.നായർ എന്നിവർക്ക് ചിറക്കടവ് മഹാവിഷ്ണുക്ഷേത്രത്തിൽ സ്വീകരണം നൽകി. ക്ഷേത്രം പ്രസിഡന്റ് ടി.പി.രവീന്ദ്രൻപിള്ള ഉപഹാരം സമ്മാനിച്ചു. മേൽശാന്തി എച്ച്.ബി.ഈശ്വരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. പി.പി.രാജൻ, സുമേഷ് ശങ്കർ പുഴയനാൽ, ടി.പിസോമൻ പിള്ള, പി.എൻ.ശ്രീധരൻ പിള്ള, ടി.ആർ.ബാലകൃഷ്ണപിള്ള, ടി.എസ്.ബാബു തോമ്പിൽ, രാമചന്ദ്രൻ നായർ, അമൃത് ലാൽ, കെ.ആർ.മധു, ശ്രീരാജ് താഴത്തേടത്ത് തുടങ്ങിയവർ പങ്കെടുത്തു.